മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ട്ടിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിൽ ഒരു സ്ഥാനം കണ്ടതിയത്തിന് ശേഷം തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിലും താരം ശ്രദ്ധേയമായ വേഷങ്ങളാണ് തന്നെയാണ് അവതരിപ്പിച്ചത്. ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ യമണ്ടൻ പ്രേമകഥ കേരള ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയിരുന്നു. മറ്റ് ഭാഷകളിലും പല ചിത്രങ്ങൾ ദുൽഖറിന്റെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. അഭിനയം പഠിക്കാൻ ദുൽഖർ നടത്തിയ പരിശ്രമങ്ങളും കഷ്ടപ്പാടും അടുത്തിടെ ഒരു അഭിമുഖത്തിൽ താരം സൂചിപ്പിക്കുക യുണ്ടായി.
മുംബൈയിലെ ഏറെ പ്രശസ്തമായ അഭിനയ പരിശീന സ്ഥലങ്ങളിലാണ് ദുൽഖർ അഭിനയം പഠിക്കാൻ പോയത്. ഒരുപാട് തെരുവ് നാടകങ്ങളിലും താരം ഭാഗമായിട്ടുണ്ട്. നല്ല ഒരുപിടി കഥാപാത്രങ്ങളെ കണ്ടെത്താൻ തെരുവുകളിൽ അലഞ്ഞ അവസ്ഥയും താരത്തിന് ഉണ്ടായിട്ടുണ്ട്. പല വ്യക്തികളെ സൂക്ഷമായി നിരീക്ഷിച്ചും അവരോട് സംസാരിച്ചും ചലനങ്ങൾ പോലും നോക്കി പഠിച്ചാണ് അഭിനയ കളരി ദുൽഖർ പൂർത്തിയാക്കിയത്. മുംബൈയിലെ ബാരി ജോൺ ആക്ടിങ് സ്റ്റുഡിയോയിലാണ് ദുൽഖർ പ്രധാനമായും ആക്ടിന്റ് പഠിച്ചത്. അവിടെ നിന്ന് പകർന്ന് കിട്ടിയ അനുഭവങ്ങൾ ഇന്നും ഒരുപാട് ഗുണങ്ങൾ സിനിമയിൽ നല്‍കുന്നുണ്ടെന്ന് താരം വ്യക്തമാക്കി