മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ രസകരമായ നിമിഷങ്ങൾ പങ്കുവെച്ചുകൊണ്ട് ജോജു ജോർജിന്റെ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ നേടുന്നത്. ജോജു നായകനായി 125 ദിവസം പൂർത്തിയാക്കിയ ജോസഫ് എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിലാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. 2000ൽ പുറത്തിറങ്ങിയ ദാദ സാഹിബ് എന്ന ചിത്രത്തിലാണ് ജോജുവിന് ആദ്യമായി ഒരു ഡയലോഗ് പറയാൻ അവസരം ലഭിച്ചതെന്ന് താരം വ്യക്തമാക്കി. ആ സെറ്റിൽ നടന്ന രസകരമായ നിമിഷങ്ങൾ ഇന്നും ഓർക്കുന്നുണ്ടെന്നും മമ്മൂട്ടിയുടെ വയറ്റിൽ പിടിച്ചു തള്ളുന്ന രംഗമായിരുന്നുവെന്നും താരം പറയുകയുണ്ടായി. സീൻ പൂർത്തിയായപ്പോൾ മമ്മൂട്ടിയുടെ വയറ്റിൽ ചോര കാണുകയും താൻ പിടിച്ച രണ്ട് ഭാഗത്താണ് ചോര വന്നതെന്നും മനസ്സിലായി. സിനിമയിൽ താൻ ആത്മാർത്ഥ അഭിനയിച്ച രംഗം മമ്മൂട്ടിയുടെ വയറ്റിലാണ് കൊടുത്തതെന്ന് ജോജു വ്യക്തമാക്കി.
ഇത്തരം ഒരു അവസ്ഥ ഉണ്ടായപ്പോൾ തന്റെ കാര്യം തീർന്നു എന്നാണ് ഒരു നിമിഷം ചിന്തിച്ചതെന്നും എന്നാൽ മമ്മൂട്ടി തന്റെ മുഖത്ത് നോക്കി ചിരിക്കുകയുമാണ് ചെയ്തതെന്ന് ജോജു സൂചിപ്പിക്കുകയിണ്ടായി. പിന്നീട് ഒരുപാട് സിനിമകളിൽ ഒരുമിച്ചു അഭിനയിക്കാൻ സാധിച്ചുവെന്നും തന്നെ കൂടെ കൂട്ടുകയുമാണ് ചെയ്തതെന്ന് ജോജു തന്റെ പ്രസംഗത്തിൽ പറയുകയുണ്ടായി. രാജാധിരാജ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയോടൊപ്പം ഉടനീളം ജോജു അഭിനയിച്ചു തകർത്തത്