അതീവ ഗ്ലാമറസായി ദീപ്തി സതി; ഫോട്ടോസ് കാണാം..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ലാൽ ജോസ് സംവിധാനം ചെയ്ത നീന എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയ താരമാണ് ദീപ്തി സതി. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് സൗത്ത് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ മലയാളത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ സൂപ്പർഹിറ്റ് ചിത്രമായ ഡ്രൈവിംഗ് ലൈസൻസിൽ നായിക വേഷത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ദീപ്തി സതിയാണ് താരം. താരത്തിന്റെ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സൗത്ത് ഇന്ത്യ ഒട്ടാകെ തരംഗം സൃഷ്ട്ടിച്ചു മുന്നേറുന്നത്.

വൈറ്റ് സീരീസ് എന്ന പേരിൽ ബീച്ചിൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുകയാണ്. ആൽബർട്ട് വില്യമാണ് ഫോട്ടോഗ്രാഫർ. അതീവ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെട്ടപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് ചെയ്തത്. പൊതുവെ ഗ്ലാമറസ് ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ വിമർശനങ്ങളാണ് കൂടുതലും നടിമാർക്ക് ലഭിക്കുക എന്നാൽ ദീപ്തിയുടെ ചിത്രങ്ങളുടെ താഴെ അഭിനന്ദിച്ചും പിന്തുണച്ചുകൊണ്ടും രസകരമായ കമെന്റുകളാണ് കാണാൻ സാധിച്ചത്. ഈ ഔട്ട്ഫിറ്റ് താരത്തിന് കൂടുതൽ ചേരുന്നു എന്നും പലരും സൂചിപ്പിക്കുകയുണ്ടായി.

ഫോട്ടോസ് കാണാം : –

Did you find apk for android? You can find new Free Android Games and apps.
Share.