നീയാ 2 നുശേഷം മലയാളത്തില്‍ പയറ്റാന്‍ തയ്യാറെടുക്കുന്ന വരലക്ഷ്‌മി !

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആറു വർഷത്തിനുള്ളിൽ തമിഴ്, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഇരുപത്തി അഞ്ചിൽ പരം സിനിമകളിൽ അഭിനയിച്ചു റെക്കോർഡ് സൃഷ്ടിച്ചിരിക്കയാണ് വരലക്ഷ്‌മി ശരത് കുമാർ . നായികയായേ അഭിനയിക്കു എന്ന ശാഠ്യമൊന്നും ഈ താരപുത്രിക്കില്ല .നായികയോ വില്ലിയോ ഏതും സ്വീകാര്യം . അഭിനയ സാധ്യതയുള്ള കഥാപാത്രമായിരിക്കണം എന്നേ ഉള്ളു .അടുത്തിടെ ഇറങ്ങിയ ‘സർക്കാർ’ ,’സണ്ടക്കോഴി 2′ ,’മാരി 2′ സിനിമകളിലെ വരലക്ഷ്‌മിയുടെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ പ്രേക്ഷക പ്രശംസ നേടി .ഇപ്പോൾ തമിഴിൽ അരഡസനിൽ പരം സിനിമകൾ കൈവശമുണ്ട് .അതിൽ ‘വെൽവെറ്റ് നഗരം’,’കാട്ടേരി’ ,’നീയാ 2′ ,’കന്നി രാശി’ എന്നീ സിനിമകൾ ഉടൻ പുറത്തിറങ്ങും ഓരോന്നിലേയും കഥാപാത്രങ്ങൾ വ്യത്യസ്തം .ഇതിൽ മെയ് 10 – നു റിലീസിനൊരുങ്ങുന്ന ‘നീയാ 2’ വിലെ സര്‍പ്പ കന്യക വേഷം തന്‍റെ കരിയറിൽ മറ്റൊരു വഴിത്തിരിവാകുമെന്ന ശുഭാപ്‌തി വിശ്വാസത്തിലാണ് താരം .1979 ൽ കമലഹാസനും ശ്രീപ്രിയയും അഭിനയിച്ച സൂപ്പർ ഡൂപ്പർ ഹൊറർ ചിത്രമാണ് ‘നീയാ’ .ഇതിൽ സർപ്പമായിരുന്നു കേന്ദ്ര കഥാപാത്രം . നാൽപതു വർഷത്തിനു ശേഷം മേയ് 10ന് പൂത്തിറങ്ങുന്ന ‘ നീയാ 2 ‘ ഉം സർപ്പത്തെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ഹൊറർ സിനിമ തന്നെ.കഥ വ്യത്യസ്‌തമാണ്‌ .പേര് കടമെടുത്ത അണിയറക്കാർ ‘നീയാ’ യിലെ ‘ഒരേ ജീവൻ ഒൻഡ്രേ ഉള്ളം വാരായ് കണ്ണാ ‘എന്ന നൊസ്റ്റാൾജിക് ഗാനവും കടമെടുത്തു .’നീയാ 2’വിൽ ഈ ഗാന രംഗത്തിൽ സർപ്പകന്യകയായി കാമാസക്ത നൃത്തം ചെയ്യുന്നത് വരലക്ഷ്‌മി . ഈ ഗാന രംഗത്തിൽ അഭിനയിക്കാൻ പ്രത്യേക നൃത്ത പരിശീലനം തന്നെ താൻ നടത്തിയതായി അവർ പറയുന്നു .ആരാധകരും വരലക്ഷ്‌മിയുടെ നൃത്തം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കയാണ്.

മലയാളത്തിൽ കസബ ,മാസ്റ്റർ പീസ് എന്നീ രണ്ടു സിനിമകളിലേ വരലക്ഷ്‌മി അഭിനയിച്ചുള്ളുവെങ്കിലും രണ്ടും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളായിരുന്നു എന്നത് മെറിറ്റായി കരുതുന്നു . മലയാളത്തിൽ നിന്നും തന്നെ തേടി ധാരാളം നല്ല കുറെ കഥാപാത്രങ്ങൾ എത്തിയിരുന്നു എന്നാൽ അപ്പോഴത്തെ തിരക്ക് കാരണം അവ സ്വീകരിക്കാൻ കഴിയാതെ പോയ വിഷമത്തിലുമാണ് വരലക്ഷ്‌മി .ഇനി എന്ത് തിരക്കുണ്ടെങ്കിലും മലയാളത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ തീരുമാനിച്ചിരിക്കുകയാണ് . അതിനായി ഒരു മലയാളി മാനേജരെയും നിയമിച്ചു കഴിഞ്ഞുവത്രെ .’നീയാ 2 ‘ പ്രദര്ശനത്തിനെത്തുന്നതോടെ വരലക്ഷ്‌മിയുടെ കരിയർ ഗ്രാഫ് ഒന്ന് കൂടി ഉയരുമെന്ന് തന്നെ പ്രതീക്ഷിക്കാം .ഈ ചിത്രം തമിഴിലും തെലുങ്കിലും ഒരേ സമയം റിലീസാവുകയാണ് .

Did you find apk for android? You can find new Free Android Games and apps.
Share.