ആന്റണി വർഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്തിരിക്കുന്ന അജഗജാന്തരം സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ ജയസൂര്യയാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റർ റിലീസ് ചെയ്തത്. വളരെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ പോസ്റ്റർ ശ്രദ്ധ നേടുകയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ് അജഗജാന്തരം.
അർജ്ജുൻ അശോകൻ, ലുക്മാൻ, കിച്ചു തെല്ലുസ്, സുധി കോപ്പ, വിനീത് വിശ്വവം, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജിന്റോ ജോർജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദാണ്. ജസ്റ്റിൻ വര്‍ഗീസാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഇമ്മാനുവൽ ജോസഫും അജിത് താലപ്പിള്ളിയും ചേർന്ന് സിൽവർ ബെയ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ പ്രദര്‍ശത്തിന് എത്തിക്കുന്നത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ഫെബ്രുവരി 26ന് അജഗജാന്തരം കേരളത്തിൽ റിലീസിനെത്തും.