രാജ്യാന്തര പുരസ്‌കാര നിറവിൽ ആൻഡ് ദി ഓസ്കാർ ഗോസ് ടു..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങൾക്കു ശേഷം ടോവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആൻഡ് ദി ഓസ്കാർ ഗോസ് ടു. ചിത്രം ജൂൺ 21 ആണ് റിലീസ് ചെയ്യുന്നത്. എന്നാൽ റിലീസിന് മുന്നേ ആൻഡ് ദി ഓസ്കാർ ഗോസ് ടു ആൽബെർട്ട ഫിലിം ഫെസ്റ്റിവലിൽ കൈ നിറയെ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. കാനഡയിൽ വച്ചു നടന്ന മേളയിൽ മികച്ച ചിത്രം, മികച്ച നടൻ, മികച്ച സംവിധായകൻ, മികച്ച സഹനടി എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു ഈ ചിത്രം.

അനു സിത്താരയാണ് ഈ ചിത്രത്തിൽ നായികാ കഥാപാത്രം ചെയ്തിരിക്കുന്നത്, കൂടാതെ സിദ്ദിഖ്, സലിം കുമാർ, അപ്പാനി ശരത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഒരു ചലച്ചിത്ര സംവിധായകന്റെ വേഷത്തിൽ ടോവിനോ എത്തുമ്പോൾ പത്ര പ്രവർത്തകയുടെ വേഷത്തിലാണ് ഈ ചിത്രത്തിൽ അനു സിത്താര എത്തുന്നത്. മധു അമ്പാട്ട് ഛായാഗ്രഹണം ചെയ്തിരിക്കുന്ന ചിത്രത്തിൽ സംഗീതം ചെയ്തിരിക്കുന്നത് ബിജിപാലാണ്, ശബ്ദ മിശ്രണം ചെയ്തിരിക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.