സൂര്യയെ നായകനാക്കി ലിംഗുസ്വാമി സംവിധാനം ചെയ്ത ചിത്രമാമായിരുന്നു അഞ്ജാൻ. സൂര്യയുടെ വ്യത്യസ്തമാർന്ന ലുക്കിലൂടെയാണ് ചിത്രം സൗത്ത് ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയത്. കേരളത്തിൽ വലിയ തോതിൽ ആരാധകരെ സൃഷ്ട്ടിക്കുവാൻ അഞ്ജാൻ എന്ന ചിത്രത്തിലൂടെ സൂര്യയ്ക്ക് സാധിച്ചു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സൂര്യയുടെ അഞ്ജാനാണ് ചർച്ചാവിഷയം. അഞ്ജാന്റെ ഹിന്ദി ഡബ്ബ് വേർഷൻ റെക്കോര്‍ഡ് കാഴ്ചക്കാരെയാണ് യൂ ട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്.
കോളിവുഡിൽ നിന്ന് 120 മില്യൻ കാഴ്ചക്കാരെ സ്വന്തമാക്കുന്ന ആദ്യ ഹിന്ദി ഡബ്ബ് മൂവി ആയിരിക്കും അഞ്ജാൻ. തമിഴിലെ മുൻനിര നായകന്മാരുടെ ചിത്രങ്ങൾ ഹിന്ദിയിൽ ഡബ്ബ് ചെയ്ത വരുന്നുണ്ടെങ്കിലും ഈ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടില്ല. കതർനാക്ക് കിലാഡി 2 എന്നാണ് അഞ്ജാന്റെ ഹിന്ദി ഡബ്ബ് വേർഷന്റെ ടൈറ്റിൽ. 2014ൽ പുറത്തിറങ്ങിയ ആക്ഷൻ എന്റർട്ടയിനറായ അഞ്ജാന്റെ ഹിന്ദി ഡബ്ബ് വേർഷൻ ഒരു വർഷം മുൻപാണ് യൂ ട്യൂബിൽ റിലീസായത്. വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച ഈ ചിത്രം വരും കാലങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ സ്വന്തമാക്കും എന്ന കാര്യത്തിൽ തീർച്ച. തമിഴ് ഇൻഡസ്ട്രിയ്ക്ക് ഏറെ അഭിമാനിക്കുന്ന ഒരു കാര്യം തന്നെയാണിത്. തമിഴ് സിനിമകൾ നോർത്ത് ഇന്ത്യൻസ് സ്വീകരിച്ചു തുടങ്ങി എന്നതിന്റെ സൂചന കൂടിയാണിത്.