ഒരു മലയാള സിനിമ എന്തായിരിക്കണമോ അതെല്ലാം ചേർന്നൊരു ചിത്രമായിരിക്കും കക്ഷി അമ്മിണിപ്പിള്ള എന്ന് ആസിഫ് അലി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആസിഫ് അലിയെ നായകനാക്കി നവാഗത സംവിധായകൻ ദിൽജിത് അയ്യത്താൻ ഒരുക്കിയ സിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി ആദ്യമായി ഒരു വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ്. അഭിഭാഷകനും രാഷ്ട്രീയ പ്രവർത്തകനുമായ കെ. പ്രദീപൻ മഞ്ഞോടി എന്ന കഥാപാത്രമായി എത്തുന്നു. തലശ്ശേരിയിലെ കോടതി മുറിയിൽ ഒരു വിവാഹ മോചന കേസിനെ ആസ്പദമാക്കിയുള്ള ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. അശ്വതി മനോഹരനാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മറ്റൊരു നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് ഫറാ ശിബ്‌ളയാണ്. വമ്പൻ മേക്ഓവർ നടത്തിയ ശിബ്‌ളയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അഹമ്മദ് സിദ്ദിഖ്, ഹരീഷ് കണാരൻ, വിജയ രാഘവൻ, മാമുക്കോയ, നിർമ്മൽ പാലാഴി എന്നിവരാണ് മറ്റ് അഭിനയതാക്കൾ.

കക്ഷി അമ്മിണിപ്പിള്ള ഒരു ഫാമിലി ചിത്രമായിരിക്കുമെന്നും, ഒരു മലയാള സിനിമ എന്തായിരിക്കണമോ അതെല്ലാം ചേർന്നൊരു ചിത്രമായിരിക്കും ഇതെന്നും ആസിഫ് അലി കൂട്ടിച്ചേർക്കുന്നു. സനിലേഷ് ശിവൻ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം രാഹുൽ രമേശ് ഛായാഗ്രഹണവും, എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സൂരജ് ഇ.എസ് ആണ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റിജു രാജനാണ്.

Did you find apk for android? You can find new Free Android Games and apps.
Share.