മമ്മൂക്കയുടെ കരിയറിലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട ഉണ്ടാകും: ആസിഫ് അലി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഉണ്ട. മണികണ്ഠൻ സി.പി എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മൂവി മില്ലിന്റെയും ജെമിനി സ്റ്റുഡിയോസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ക്യാർക്റ്റർ പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു.

മമ്മൂട്ടിയുടെ കരിയറിൽ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉണ്ട എന്ന ചിത്രം ഉണ്ടാകുമെന്ന് യുവ താരം ആസിഫ് അലി ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രം ഉണ്ടയിൽ ആസിഫ് അലിയും വളരെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാവോയിസ്റ്റ് ആക്രമണമുള്ള ഛത്തീസ്ഗറിൽ ഡ്യൂട്ടിയുടെ ഭാഗമായി എത്തിച്ചേരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഉണ്ട. ഷൈൻ ടോം ചാക്കോ, അർജ്ജുൻ അശോകൻ, ജേക്കബ് ഗ്രിഗറി, റോണി ഡേവിഡ്, അഭിരാം, ലുക്ക്മാൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ജൂൺ 14ന് കേരളത്തിൽ വമ്പൻ റിലീസോട് കൂടി ഉണ്ട പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.