മലയാളത്തിൽ ഇപ്പോൾ ഏറ്റവും ശ്രദ്ധ നേടി മുന്നേറികൊണ്ടിരിക്കുന്ന കോമഡി വെബ് സീരിസാണ് അവസ്ഥ. ഓരോ എപ്പിസോഡുകളിലും വളരെ വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്. 19 എപ്പിസോഡുകൾക്കും മികച്ച അഭിപ്രായം നേടുകയും പ്രേക്ഷകമനസ്സ് കീഴടക്കി സീരിസ് മുന്നേറുകയാണ്. ഏറ്റവും പുതിയ ഇരുപതാമത്തെ എപിഡോസ് പുറത്തിറങ്ങിയിരിക്കുകയാണ്. നാളെയാണ് താലി മംഗലം എന്നാണ് പുതിയ എപ്പിസോഡിന്റെ ടൈറ്റിൽ. അവസ്ഥ ദി സിറ്റുവേഷൻ എന്ന യൂ ട്യൂബ് ചാനലിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.
വിവാഹത്തിന്റെ തലേ ദിവസം ഒരു വീട്ടിൽ നടക്കാനിടയായ സംഭവങ്ങളെ കോർത്തിണക്കിയാണ് പുതിയ എപ്പിസോഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൊറോണയുടെ കടന്ന് വരവിന് ശേഷം ഒരു വിവാഹത്തിൽ പങ്കെടുക്കാനുള്ള ആളുകളുടെ നിയന്ത്രണത്തെ കുറിച്ചും സീരിസിൽ പറയുന്നുണ്ട്. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ഓരോ എപ്പിസോഡും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. പുതിയ എപ്പിസോഡിന്റെ പാർട്ട് വൺ മാത്രമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടാം ഭാഗത്തിനായി ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ദേവരാജ് ദേവാണ് ഈ കോമഡി വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. അഷ്റഫ് പാലാഴിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ബാലൻ, കെ.ടി കബീർ, ദേവരാജ് ദേവ്, രമേശ്, തുളസി കളേരി, രതീഷ്, സനുരാജ്, ഉമേഷ്, നിസാർ, സംഗീത്, നിതിൻ, സുധി, പ്രബിജാ, ജിൽഷാ, ദിവ്യ, നിമിഷ തുടങ്ങിയവർ അവസ്ഥ എന്ന സീരീസിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.