മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ഒക്ടോബറിൽ ആരംഭിക്കും

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് ബറോസ്. ഒരു മുഴുനീള 3ഡി ചിത്രമായാണ് അണിയിച്ചൊരുക്കുന്നത്. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പൊനൂസാണ് ബറോസിന് വേണ്ടി കഥ ഒരുക്കുന്നത്. ബറോസ് ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ജിബി – ജോജു സംവിധാനം ചെയ്യുന്ന ഇട്ടിമണി സിനിമയുടെ ചിത്രീകരണത്തിലാണ് നടൻ മോഹൻലാൽ. സിദ്ധിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദറാണ് അതിന് ശേഷമുള്ള മോഹൻലാൽ ചിത്രം. വലിയ സാങ്കേതിക മികവിൽ ഒരുക്കുന്ന ബറോസിൽ ഹോളിവുഡ് താരങ്ങളും ഇന്ത്യയിലെ തന്നെ മുൻനിര താരങ്ങളും പ്രധാന വേഷത്തിലെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പോർച്ചുഗീസ് പഞ്ചാത്തലത്തിലാണ് ബറോസ് ഒരുക്കുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിക്കുന്ന കാവൽക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 400 വർഷങ്ങളോളം പഴക്കമുള്ള നിധി സൂക്ഷിക്കുകയും വാസ്കോ ഡി ഗാമയുടെ അവകാശികളെ കാത്തിരിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ഗോവ, പോർച്ചുഗൽ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ഇന്ത്യയിലെ തന്നെ പല ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. ബറോസിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ വൈകാതെ തന്നെ ആരംഭിക്കും.

Did you find apk for android? You can find new Free Android Games and apps.
Share.