വിജയ് ഇരട്ട വേഷത്തിൽ; ആകാംഷയുണർത്തി ബിഗിലിന്റെ ഫസ്റ്റ് ലുക്ക്..!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് വിജയ്- അറ്റ്ലീ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. ചിത്രത്തിന്റെ ടൈറ്റിൽ ബിഗിൽ. ചിത്രത്തിൽ ദളപതി വിജയ് ഇരട്ട വേഷങ്ങളിൽ ആണ് എത്തുക. നായികാ കഥാപാത്രമായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാര. AGS എന്റർടൈൻമെൻറ്സിന്റെ ബാനറിൽ അർച്ചന കൽ‌പാത്തി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് എ.ആർ റഹ്മാനാണ്. ആന്റണി റൂബൻ എഡിറ്റിംഗ്, സംഘട്ടങ്ങൾ ഒരുക്കുന്നത് അനൽ അരസാണ്.

Bigil First Look Poster

ഫുട്ബോൾ പരിശീലകന്റെ കഥാപാത്രമാണ് വിജയുടെ ഇരട്ട വേഷങ്ങളിൽ ഒന്ന്, രണ്ടാമത്തെ കഥാപാത്രത്തെപറ്റി അണിയറ പ്രവർത്തകർ ഇതുവരെ വിശദാംശങ്ങള്‍പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ ജൂൺ 22 12am നു അണിയറ പ്രവർത്തകർ പുറത്തുവിടും. യോഗി ബാബു, വിവേക്, പരിയേറും പെരുമാൾ ഫെയിം കതിർ, ജാക്കി ഷ്‌റോഫ്, മലയാളി താരം റെബ മോണിക്ക ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. വിജയ്- അറ്റ്ലീ കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണ് ഇത്. ഇതിനു മുൻപ് ഒന്നിച്ച തെരി, മെർസൽ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.