ടീമേ എനിക്കും ഈ സിനിമയിൽ ബാബൂ ആന്റണിയുടെ കൂടെ അഭിനയിക്കാൻ കൊതിയാവുന്നു – ബിനീഷ്‌ ബാസ്റ്റിനെ സിനിമയിലെടുത്തിരിക്കുന്നു എന്ന് ഒമർ ലുലുവിന്റെ മറുപടി.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്നലെ മുതൽ ഓൺലൈൻ ലോകത്ത്‌ വലിയ ചർച്ചാവിഷയമാണ്‌ ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രം. പ്രണയമോ നായികയോ ഗാനങ്ങളോ ഇല്ലാതെ മുൻപ്‌ സംവിധാനം ചെയ്ത നാലു ചിത്രങ്ങളിൽ നിന്നുമുള്ള ഒമർ ലുലുവിന്റെ ചുവടുമാറ്റമാണ്‌ പവർ സ്റ്റാർ. പേരുപോലെ തന്നെ ആക്ഷൻ ത്രില്ലറാണ്‌ ചിത്രം. മലയാളികൾക്ക്‌ ആവേശമായ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചുവരവിന്‌ ഒമർലുലുവിനൊപ്പം ചേരുന്നത്‌ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ഹിറ്റ് മേയ്ക്കറായ ഡെന്നിസ്‌ ജോസഫാണ്‌.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിൽ ബാബു ആന്റണിയോടൊപ്പം ബാബുരാജ്‌, അബു സലിം, റിയാസ്‌ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന വിവരം വാർത്തകളിൽ ഇടം പിടിച്ചപ്പോൾ സോഷ്യൽ മീഡിയയും അതേറ്റെടുത്തു. അതിനിടെയാണ്‌ ബിനീഷ്‌ ബാസ്റ്റിന്റെ പോസ്റ്റ്‌. പഴയകാല വില്ലന്മാർ അണിനിരക്കുന്ന ഈ ചിത്രത്തിൽ തനിക്കും അഭിനയിക്കാൻ താത്പര്യമുണ്ടെന്നും, ബാബൂ ആന്റണി എന്ന് വെച്ചാൽ 90’ന്റെ വികാരമാണെന്നും ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

“ടീമേ… ഇവരെല്ലാവരും മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വില്ലന്മാർ. ഈ കാസ്റ്റിംഗ് കണ്ടപ്പോൾ എനിക്കും ഇവരുടെ കൂടെ ഈ സിനിമയിൽഒരു വേഷം ചെയ്യാൻ കൊതിയാവുന്നു. ആരോട് പറയാൻ. ആരു കേൾക്കാൻ. നിങ്ങൾ പറ ടീമേ” – എന്നായിരുന്നു പോസ്റ്റ്‌. ഉടൻ തന്നെ മറുപടിയുമായി ഒമർ ലുലു വന്നു. ഈ സിനിമയിൽ ഉറപ്പായും ബിനീഷ്‌ ബാസ്റ്റിന്‌ ഒരു റോളുണ്ടാവുമെന്ന് ഒമർ ലുലു ഉറപ്പുകൊടുത്തു. ഇരുവരുടെയും ആരാധകർ പോസ്റ്റും കമന്റും ആഘോഷമാക്കിയപ്പോൾ വീണ്ടും ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ ബിനീഷ്‌ ബാസ്റ്റിൻ തന്റെ സന്തോഷം ഒമർ ലുലുവിനെ അറിയിച്ചു.

Did you find apk for android? You can find new Free Android Games and apps.
Share.