പ്രതീക്ഷ സമ്മാനിച്ച് വൈറസ്; ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിലെ കോഴിക്കോട് നടന്ന നിപ്പ വൈറസ് ആക്രമണത്തെ അടിസ്ഥാനമാക്കി പ്രശസ്ത സംവിധായകനായ ആഷിഖ് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. സോഷ്യൽ മീഡിയയിൽ ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷക പ്രതീക്ഷകൾ വർദ്ധിപ്പിച്ചു ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. പാർവതി, ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ ഉൾകൊള്ളിച്ചുകൊണ്ടുള്ളതാണു പുതിയ പോസ്റ്റർ. വരുന്ന ജൂൺ ഏഴിന് ആണ് ഈ ചിത്രം ഇവിടെ റിലീസ് ചെയ്യുക. വമ്പൻ താര നിര അണിനിരന്നിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഓ പി എം പ്രൊഡക്ഷൻസ് ആണ്.

റിമ കല്ലിങ്ങൽ, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, രേവതി, റഹ്മാൻ, ഇന്ദ്രജിത് സുകുമാരൻ, സൗബിൻ ഷാഹിർ, ജോജു ജോർജ്, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, പൂർണ്ണിമ ഇന്ദ്രജിത്, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റിയൻ, ദിലീഷ് പോത്തൻ, ഷറഫുദീൻ, സെന്തിൽ കൃഷ്ണൻ തുടങ്ങി വൻ താര നിരയാണ് ഈ ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്‌. രാജീവ് രവി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹ്‌സിൻ പരാരി, സുഹാസ്- ഷറഫു എന്നിവർ ചേർന്നാണ്. സുഷിൻ ശ്യാം സംഗീതം ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് സൈജു ശ്രീധരൻ ആണ്.

Did you find apk for android? You can find new Free Android Games and apps.
Share.