ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലികെട്ടിനെ പ്രശംസിച്ച് ഗീതു മോഹൻദാസും ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപും…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെല്ലിക്കെട്ട്. ആന്റണി വർഗീസിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം വൈകാതെ തന്നെ തീയറ്ററുകളിലെത്തും. ഗീതു മോഹൻദാസും അനുരാഗ് കശ്യപും അടുത്തിടെ സ്‌പെഷ്യൽ സ്ക്രീനിങ്ങിൽ ജല്ലികെട്ട് കാണുവാൻ ഇടയായി. ലിജോ എന്ന സംവിധായകൻ വീണ്ടും തിരിച്ചു വന്നിരിക്കുകയാണന്നും ഒരു മായാജാലം പോലെ അദ്ദേഹം അവതരിപ്പിച്ച ചിത്രം തനിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്തു എന്ന് ഗീതു സോഷ്യൽ മീഡിയയിൽ കുറിക്കുകയുണ്ടായി.

അടുത്തിടെ നടൻ ഇന്ദ്രജിത്ത് ജല്ലികെട്ട് സിനിമയെ ഒരു അഭിമുഖത്തിൽ പ്രശംസിക്കുകയുണ്ടായി. ആന്റണി വർഗീസ്, സാബുമോൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിടുന്നത്. എസ് ഹരീഷിന്റെ ചെറുകഥയായ മാവോയിസ്റ്റിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ അധികമാരും ചർച്ച ചെയ്യാത്ത ഒരു വിഷയം കൂടിയാവും ജെല്ലിക്കെട്ടിൽ കാണാൻ സാധിക്കുക. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുൻപ് ഇറങ്ങിയ രണ്ട് ചിത്രങ്ങളായ ‘ഈ.മ.യൗ’, ‘അങ്കമാലി ഡയറിസ്’ മികച്ച വിജയവും പ്രേക്ഷക പ്രശംസ നേടിയ ചിത്രങ്ങളായിരുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.