ജയറാമും കണ്ണൻ താമരക്കുളവും ഒന്നിക്കുന്ന പട്ടാഭിരാമന്റെ ഫസ്റ്റ് ലുക്ക് ഇതാ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളംവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ജനപ്രിയ നായകൻ ദിലീപ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. ചിത്രത്തിൽ ജയറാമിന്റെ നായികയായി മിയ ജോർജ് എത്തുന്നു. ഷീലു അബ്രാഹം, ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, പ്രേംകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്യുന്നത് രവിചന്ദ്രനാണ്. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നിവയാണ് ജയറാമും കണ്ണൻ താമരക്കുളവും ഒന്നിച്ച മറ്റു ചിത്രങ്ങൾ.

Pattabhiraman First Look Poster

Did you find apk for android? You can find new Free Android Games and apps.
Share.