ജയറാമിനെ നായകനാക്കി സനിൽ കളത്തിൽ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മർക്കോണി മത്തായി. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ. ജി യാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Marconi Mathai First Look Poster
പോസ്റ്ററിൽ നായിക ആത്മീയ രാജനും, വിജയ് സേതുപതിയും ജയറാമിനേയും കാണാൻ സാധിക്കും. സനിൽ കളത്തിൽ, രജീഷ് മിഥില എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. സജൻ കളത്തിലാണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എം. ജയചന്ദ്രനാണ് മർക്കോണി മത്തായിയ്ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ടീസർ അണിയറ പ്രവർത്തകർ വൈകാതെ തന്നെ പുറത്തുവിടും.