ആരാധകർ കാത്തിരുന്ന മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് ഇതാ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. എം. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരിക്കും മാമാങ്കം. വേണു കുന്നംപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കി.

first look poster of Mamangam

ചാവേറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനേയും കാണുവാൻ സാധിക്കും. പഴശ്ശിരാജ പോലെതന്നെ മമ്മൂട്ടിയുടെ ചരിത്ര പ്രാധാന്യമുള്ള ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും മാമാങ്കം. ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തെയാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പോസ്റ്ററിൽ സൂചിപ്പിക്കുന്നത് പോലെ യുദ്ധത്തിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സിനിമ പ്രേമികൾ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളും ഒരുക്കിയിട്ടുണ്ട്. ശാം കൗശലാണ് ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ചുരുങ്ങിയ സമയംകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിച്ചു മുന്നേറുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.