ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും; ടോവിനോ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം പള്ളിച്ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് ഇതാ…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിൽ ഈ വർഷം കൈനിറയെ ചിത്രങ്ങളുള്ള താരമാണ് ടോവിനോ തോമസ്. ഒരുപാട് ചിത്രങ്ങൾ ഈ വർഷം റിലീസിമായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഡിജോ ജോസ് ആന്റണിയുമായി ടോവിനോ ഒന്നിക്കുമെന്ന വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഒരുയിടയ്ക്ക് ചർച്ച വിഷയമായിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ഔദ്യോഗിക പ്രഖ്യാപനവുമായി ടോവിനോ തോമസ് രംഗത്തെത്തിയിരിക്കുകയാണ്.

പള്ളിച്ചട്ടമ്പി എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കുന്നത് സുരേഷ് ബാബുവാണ്. ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്കസ് ബിജോയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. തന്റെ കരിയറിലെ ഒരു ഡ്രീം പ്രൊജെക്റ്റാണെന്നും എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ആവശ്യപ്പെട്ടുകൊണ്ടാണ് ടോവിനോ പോസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

സുജിത് സാരങാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീജിത് സാരങ്ങായിരിക്കും എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുക. അടുത്ത വർഷം ആരംഭത്തോട് കൂടി സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ടോവിനോ തോമസിന്റെ ഈ മാസം ആൻഡ് ദി ഓസ്കാർ ഗോസ് ടു, ലുക്കാ എന്നീ ചിത്രങ്ങൾ റിലീസിനായി അണിയറയിൽ ഒരുങ്ങുകയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.