ഇട്ടിമാണി മാസ്സാണ്, മനസ്സുമാണ്; വൈറലായി ‘ഇട്ടിമാണി’യുടെ പുതിയ പോസ്റ്റര്‍

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ മുഴുനീള കോമഡി ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. നവാഗതരായ ജിബു- ജോജു എന്നിവർ ചേർന്നു രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. തൃശ്ശൂരാണ് ചിത്രത്തിന്റെ പശ്ചാത്തലം. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ഒരു ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

മാർഗ്ഗം കളിയുടെ വേഷത്തിൽ എത്തിയ ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്കിന് വമ്പൻ സ്വീകരണമാണ് ആരാധകരിൽ നിന്നും ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ മോഹൻലാൽ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരിക്കുന്നു. വലംകൈയ്യില്‍ തോക്കും ഇടംകൈയ്യില്‍ ഒരു കോഴിയുമായി നടന്നുവരുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍.

Ittymaani Made In China official poster

ഹണി റോസ് മോഹൻലാലിന്റെ നായികയായി എത്തുന്ന ചിത്രത്തിൽ രാധിക ശരത് കുമാർ, സിദ്ദിഖ്, വിനു മോഹൻ, അജു വർഗ്ഗീസ്, ധർമജൻ, കൈലാസ്, സൗബിൻ, സലിം കുമാർ, സിജോയ്, ഹരീഷ് കണാരൻ, ജോണി ആന്റണി, സ്വാസിക, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.