ജയറാമും കണ്ണൻ താമരക്കുളവും ഒന്നിക്കുന്ന പട്ടാഭിരാമന്റെ പുതിയ പോസ്റ്റർ ഇതാ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തിങ്കൾ മുതൽ വെള്ളിവരെ, ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാം- കണ്ണൻ താമരക്കുളം ടീമിന്റെ ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിന്റെ പുതിയ പോസ്റ്റർ ജയറാം തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കിയിരിക്കുകയാണ്. പോസ്റ്ററിൽ ജയറാമും ഷീലു അബ്രഹാമും മിയ ജോർജും ഉൾപ്പെടുന്നു. ദിനേശ് പള്ളത്ത് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ചെയ്യുന്നത് രവിചന്ദ്രനാണ്. അബ്ബാം മൂവീസിന്റെ ബാനറിൽ അബ്രാഹം മാത്യു ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ജയറാം ചിത്രത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, പ്രേംകുമാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

Pattabhiraman Movie New Poster

Did you find apk for android? You can find new Free Android Games and apps.
Share.