ചരിത്ര വേഷങ്ങളിലൂടെ വീണ്ടും വിസ്മയിപ്പിക്കാൻ മെഗാസ്റ്റാർ; മാമാങ്കം പുതിയ ചിത്രങ്ങൾ കാണാം…!!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മമ്മൂട്ടിയെ നായകനാക്കി പദ്മകുമാർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. യുവതാരം ഉണ്ണി മുകുന്ദനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തിലെ പ്രമുഖ പത്രങ്ങളിൽ എല്ലാം തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫുൾ സൈസിൽ പ്രദർശിപ്പിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ് മാമാങ്കം.

Mamangam Movie Stills

Mamangam Movie Stills

മാമാങ്കം സിനിമയിലെ മമ്മൂട്ടിയുടെ സ്റ്റിൽസ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങളിൽ എന്നും പകരം വെക്കാൻ സാധിക്കാത്ത പ്രകടനം കാഴ്ചവെക്കുന്ന നടനാണ് മമ്മൂട്ടി. 1989ൽ വടക്കൻ വീരകഥയിലാണ് മമ്മൂട്ടി ചരിത്ര വേഷം ആദ്യമായി ചെയ്തിരിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ ചരിത്ര വേഷങ്ങൾ തനിക്ക് വളരെ അനായാസമായി കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് തെളിയിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. പിന്നീട് 2009ൽ പഴശ്ശിരാജയായി മമ്മൂട്ടി വിസ്മയിപ്പിക്കുകയുണ്ടായി. നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു ചരിത്ര പ്രാധാന്യമുള്ള വേഷം തിരഞ്ഞെടുത്തിരിക്കുന്നത്. സ്റ്റില്ലുകൾ സൂചിപ്പിക്കുന്നത് പോലെ ഒരു ദൃശ്യ വിരുന്നിന് വേണ്ടിയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്.

Mamangam Movie Stills

Did you find apk for android? You can find new Free Android Games and apps.
Share.