ദിലീപ് നായകനായിയെത്തുന്ന ശുഭരാത്രിയുടെ പുതിയ പോസ്റ്റർ ഇതാ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദിലീപിനെ നായകനാക്കി വ്യാസൻ കെ.പി സംവിധാനം ചെയ്തിരിക്കുന്ന ‘ശുഭരാത്രി’ യുടെ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യാസൻ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. ദിലീപിനൊപ്പം സിദ്ധിഖും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി വേഷമിടുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിൽ ആശ ശരത്ത്, അനു സിതാര, ശാന്തി കൃഷ്ണ, ഷീലു അബ്രഹാം എന്നിവരേയും കാണാൻ സാധിക്കും.

വലിയ താരനിര തന്നെ ശുഭരാത്രി എന്ന ചിത്രത്തിന് അവകാശപ്പെടാന്നുണ്ട്. നാദിർഷ, ഇന്ദ്രൻസ്, അജു വർഗീസ്, നെടുമുടി വേണു, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരാടി, മണികണ്ഠൻ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത് അലക്സാണ്ടർ, തെസ്നി ഖാൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീത സംവിധായകൻ ബിജിപാൽ, ലിറിസിസ്റ്റ് ബി.കെ ഹരിനാരായണൻ എന്നിവർ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ശുഭരാത്രി എന്ന സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ആൽബിയാണ്. ബിജിപാലാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ഹേമന്ത് ഹർഷനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലൈയിൽ കേരളത്തിൽ ചിത്രം പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.