‘ലാല്ലേട്ടാ നിങ്ങളൊരു മാന്ത്രികൻ തന്നെ’; മോഹൻലാലിനെ പുകഴ്ത്തികൊണ്ട് അജു വർഗീസ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. നവാഗതരായ ജിബി- ജോജു എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനോടൊപ്പം ചിത്രത്തിൽ ഉടനീളം അജു വർഗീസും ഒരു പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അടുത്തിടെ ഇട്ടിമാണി ലൊക്കേഷനിൽ നടന്ന ഒരു കാഴ്ചകണ്ട് ലാല്ലേട്ടനെ വാനോളം പുകഴ്ത്തി അജു വർഗീസ് രംഗത്തെത്തിയിരിക്കുകയാണ്.

He wakes up to a day full of phone calls, meetings, shooting, travels etc etc for last many years!!! And It is simply amazing to see him find time to meet and greet his beloved fans, making them super happy by letting each and everyone to take photograph individually with him , but with the same cool attitude, retaining calm and enticing smile on his face… it is truly magical!! And I wish to call him a Magician!! here is a timelaps video I could shoot and stopped after meeting 35 of them while the total count went above 350 plus !#Ittimanilocation

Aju Varghese ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 23, 2019

എത്ര ഷൂട്ടിംഗ് തിരക്കിനിടയിലും ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തുന്ന വ്യക്തിയാണ് മോഹൻലാൽ. മോഹൻലാൽ ഫാൻസ് തൃശൂർ ജില്ലാ കമ്മിറ്റിയിലെ അംഗങ്ങൾ അദ്ദേഹത്തെ ലൊക്കെഷനിൽ സന്ദർശിക്കുകയുണ്ടായി. ഓരോ ആരാധകരോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ലാല്ലേട്ടൻ ഒരു മാന്ത്രികനാണെന് അജു വർഗീസ് കുറിപ്പിൽ പങ്കുവെക്കുകയുണ്ടായി. 35 പേരുടെ ടൈം ലാപ്‌സ് വിഡിയോ താൻ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും 350ൽ അധികം ആരാധകർ താരത്തെ കാണാൻ വന്നുവെന്ന് അജു വർഗ്ഗീസ് വ്യക്തമാക്കി. ആരാധകരെ സ്വന്തം അനുജന്മാരെ പോലെ പരിഗണിക്കുന്ന ഒരു നടൻ ഒരു പക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെയുണ്ടാവില്ല.

Did you find apk for android? You can find new Free Android Games and apps.
Share.