പുതുമുഖങ്ങൾക്ക് അവസരവുമായി ഇന്ദ്രജിത്ത് ചിത്രം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മോഹൻലാൽ ചിത്രം ‘ലൂസിഫറി’ലെ ഗോവർധൻ എന്ന പ്രേക്ഷക പ്രശംസ നേടിയ കഥാപാത്രത്തിന് ശേഷം ഇന്ദ്രജിത്ത് സുകുമാരൻ നായക വേഷത്തിലാണെത്തുന്ന ചിത്രമാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ‘ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ശ്രിന്ദ, അനുമോൾ , സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ശംഭു പുരുഷോത്തമന്‍റെ അരങ്ങേറ്റ ചിത്രമായ വെടിവഴിപ്പാടിലും ഇന്ദ്രജിത്തും അനു മോളുമായിരുന്നു നായികാനായകന്മാര്‍.

ഈ ചിത്രത്തിൽ അഭിനയിക്കാൻ അവസരവുമായി അണിയറപ്രവർത്തകർ അഭിനേതാക്കളെ തേടുകയാണ് . 22 മുതല്‍ 27 വരെ വയസുള്ള യുവതികള്‍ക്കും 35 മുതല്‍ 60 വരെ വയസുള്ള പുരുഷന്‍മാര്‍ക്കുമാകും അവസരം.മെയ് അവസാന വാരത്തോടെ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കും. സ്‌പൈര്‍ പ്രൊഡക്ഷന്‍സിൻ്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ നിര്‍മിക്കുന്നത്. നിവിൻ പോളി നായകനാവുന്ന തുറമുഖം, ആഷിഖ് അബുവിന്റെ മൾട്ടി-സ്റ്റാർ ചിത്രം വൈറസ് തുടങ്ങിയവയാണ് ഇന്ദ്രജിത്തിന്റെയായി ഇനിം വരാനുള്ളത് . ഇതിഹാസ രണ്ടാം ഭാഗത്തിലെ നായകൻ ഇന്ദ്രജിത് ആണ്. ജയലളിതയുടെ ജീവിതകഥ പറയുന്ന ഗൗതം മേനോൻ വെബ് സീരീസിൽ ഇന്ദ്രജിത് എം.ജി.ആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കും .വൈറസ് ജൂൺ 7 ന് ചിത്രം തിയെറ്ററുകളിലെത്തും

Did you find apk for android? You can find new Free Android Games and apps.
Share.