മലയാളികൾക്ക് അഭിമാനവമായി ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങളുമായി മലയാള സിനിമയുടെ യശസ്സ് ഉയർത്തി സംവിധായകൻ ബിജുവും നടൻ ഇന്ദ്രൻസും. ഇരുപത്തി രണ്ടാമത് ഷാങ്ഹായി ഫിലിം ഫെസ്റ്റിവലിൽ ഡോക്ടർ ബിജുവിന്റെ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ അവാർഡുകൾ വാരിക്കൂട്ടിയത്. ബെസ്റ്റ് ആർട്ടിസ്റ്റ് അച്ചിവ്മെന്റ് അവാർഡാണ് ചിത്രത്തെ തേടിയെത്തിയത്. വെയിൽമരങ്ങൾ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപത്രമായി വേഷമിട്ടിരിക്കുന്നത് ഇന്ദ്രൻസാണ്. സോമ ക്രിയേഷന്റെ ബാനറിൽ ബോബി മാത്യുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വെയിൽമരങ്ങൾ എന്ന ചിത്രത്തിന്റെ കഥ, തിരക്കഥാ, സംഭാഷണം എന്നിവ നിർവഹിച്ചിരിക്കുന്നത് ഡോക്ടർ ബിജു തന്നെയാണ്.
Dr. Biju's Veyil Marangal wins award at Shanghai
ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്ഡോ.ബിജു സംവിധാനം ചെയ്ത വെയിൽ മരങ്ങൾക്ക് പ്രധാന അവാർഡ്. ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡ് ഡോ ബിജു സ്വീകരിക്കുന്നു.#shanghaiinternationalfilmfestival
The Cue ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜೂನ್ 23, 2019
എന്നും ജീവിതത്തിൽ വെയിലത്ത് നിൽക്കാൻ വിധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഗോൾഡൻ ഗോബ്ലെറ്റ് പുരസ്കാരത്തിന് വേണ്ടി ഒരു ഇന്ത്യൻ സിനിമ മത്സരിക്കുന്നത് 7 വർഷങ്ങൾക്ക് മുൻപാണ്. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ഒന്നാണ് ഡോക്ടർ ബിജുവിലൂടെ കൈവരിച്ചിരിക്കുന്നത്. ഷാങ്ഹായി അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയ ഇന്ദ്രൻസ്, ഡോക്ടർ ബിജു എന്നിവരുടെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിക്കുകയാണ്.