മാര്‍ഗ്ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍ ; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ ….

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മോഹൻലാലിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. നവാഗതരായ ജിബി- ജോജു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ മുഴുനീള കോമഡി ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാർഗം കളിയുടെ കുപ്പായം അണിഞ്ഞു നിൽക്കുന്ന മോഹൻലാലിനെയാണ് പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നത്. സാധാരണ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മാസ്സായി കൂടുതൽ പ്രത്യക്ഷപ്പെടുന്ന മോഹൻലാൽ പതിവിൽ നിന്ന് വ്യത്യസ്തമായാണ് വന്നിരിക്കുന്നത്. ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വര്ഷങ്ങള്ക്ക് ശേഷം തൃശൂർ ഭാഷ മോഹൻലാൽ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി.

ഹണി റോസാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. തമിഴിലെ ഏറെ ശ്രദ്ധേയമായ രാധിക ശരത് കുമാർ വളരെ ശക്തമായ കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, വിനു മോഹൻ, അജു വർഗ്ഗീസ്, ധർമജൻ, കൈലാസ്, സൗബിൻ, സലിം കുമാർ, സിജോയ്, ഹരീഷ് കണാരൻ, ജോണി ആന്റണി, സ്വാസിക, നന്ദു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം ഒരുക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.