റിസയുടെ നൃത്ത ചുവടുകൾ പങ്കുവെച്ചു നടൻ ജയസൂര്യ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദുബൈയിൽ സ്‌പെഷ്യലി എബെൽഡ് ആയിട്ടുള്ള കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്ന ഒരു സംഘടനയാണ് ഹെവൻലി ഏഞ്ചൽസ്. ഒരുപാട് കുട്ടികൾക്ക് ഒരു കൈത്താങ്ങായി പ്രവർത്തിക്കുന്ന ഈ സംഘടന കേരളത്തിലും ഒരു ചർച്ചാവിഷയം തന്നെയാണ്. ഹെവൻലി ഏഞ്ചൽസിലെ റിസ എന്ന കുട്ടിയുടെ നൃത്ത ചുവടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ജയസൂര്യ നായകനായിയെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനത്തിന് വേണ്ടിയാണ് റിസ നൃത്തം ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് ഡാൻസ് വിഡിയോ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

സിനിമയിലെ നായകനായ ജയസൂര്യ തന്നെ റിസയുടെ വിഡിയോ തന്റെ ഫേസ്‍ബുക്ക് പേജിൽ പങ്കു വെക്കുകയുണ്ടായി. ജയസൂര്യ പോസ്റ്റിന് നൽകിയ ക്യാപ്‌ഷനാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. കുറവുകൾ ഉണ്ടെന്ന് വിശ്വസിക്കുമ്പോഴാണ് അത് കുറവുകൾ ആകുന്നത്. ജയസൂര്യയുടെ ഈ വാക്കുകൾ റിസയ്ക്കും കുടുംബത്തിനും പ്രചോദനമാകുമെന്ന കാര്യത്തിൽ തീർച്ച. ‘വാതികൾ വെള്ളരിപ്രാവ്’ എന്ന് തുടങ്ങുന്ന ഗാനം ആസ്വദിച്ചും ലയിച്ചും വളരെ അനായാസമായാണ് റിസ നൃത്ത ചുവടുകൾ വെച്ചിരിക്കുന്നത്. വിജയ് ബാബു, നിഷ സാരങ്, വേണു ഗോപാൽ, തുടങ്ങിയവർ റിസയുടെ വിഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.