“വൈറസ് ” ഇതൊരു സിനിമയല്ല, ഇതൊരു അനുഭവമാണ്: ജൂഡ് ആന്റണി ജോസഫ്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളക്കരയാകെ ഭീതിപരത്തിയ നിപ വൈറസ് ആക്രമണത്തിന്റെ ഭീകരമായ നാളുകൾ വരച്ചു കാട്ടുന്ന ഒരു ചിത്രമായിരുന്നു ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. കഴിഞ്ഞ വർഷത്തെ സംസ്ഥാന അവാർഡ് ജേതാക്കളായ മുഹസിൻ പെരാരി, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രാജീവ് രവി ക്യാമറ ചെയ്തിരിക്കുന്ന ചിത്രത്തിൽ വമ്പൻ താര നിരതന്നെയാണ് അണിനിരന്നത്. പാർവതി, ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, രേവതി, സൗബിൻ ഷാഹിർ,ആസിഫ് അലി, റിമ കല്ലിങ്കൽ. ചിത്രത്തിന് വമ്പൻ പ്രതികരണങ്ങളാണ് സിനിമ മേഖലയിൽ നിന്നും പ്രേക്ഷകരിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിൽ ചിത്രത്തെ പുകഴ്ത്തി സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്.

ഓം ശാന്തി ഓശാന, ഒരു മുത്തശ്ശി ഗദ തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധാന രംഗത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്, സംവിധാനത്തിന് പുറമേ അഭിനയ രംഗത്തും കഴിവ് തെളിയിച്ച ആളാണ് ജൂഡ് ആന്റണി ജോസഫ്.

ജൂഡ് ആന്റണി ജോസഫിന്റെ കുറിപ്പ് ഇതാ..!!

“VIRUS”. ഇതൊരു സിനിമയല്ല . ഇതൊരു അനുഭവമാണ്. മസാലക്കൂട്ടുകളില്ലാത്ത ഏച്ചു കെട്ടലുകളില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേർക്കാഴ്ച . ഇത്രയും താരങ്ങളെ കിട്ടിയിട്ടും അവരെ താരങ്ങളായി കാണാതെ അഭിനേതാക്കളായി ഉഗ്രമായി ഉപയോഗിച്ച ആഷിഖ് അബു തന്നെയാണ് താരം. രാജീവേട്ടന്റെ മികച്ച ദൃശ്യങ്ങൾ , സൈജു ചേട്ടന്റെ എഡിറ്റിംഗ് സുഷിന് ശ്യാമിന്റെ കിടിലം സ്കോർ . അഭിനേതാക്കളുടെ മത്സരം. ടോവിനോ ,ആസിഫ് ,Joju, ഇന്ദ്രേട്ടൻ ,ദിലീഷേട്ടൻ , പാർവതി ,റിമ,പൂർണിമ ചേച്ചി, സൗബിൻ മച്ചാൻ , ഷറഫ് മച്ചാൻ ,ചാക്കോച്ചൻ ,രേവതി മാം , ഭാസി ,ഇന്ദ്രൻസ് ചേട്ടൻ എന്നിങ്ങനെ അതി ഗംഭീര പ്രകടനങ്ങൾ .Must watch in cinemas.

കേരളക്കരയാകെ ഒന്നടങ്കം ഭീതിയിലാക്കിയ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി 2403 ft എന്ന സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജൂഡ് ആന്റണി.

Did you find apk for android? You can find new Free Android Games and apps.
Share.