പതിനെട്ടാം പടിക്ക് ആക്ഷൻ ഒരുക്കാൻ ബാഹുബലി, വിശ്വരൂപം, തുപ്പാക്കി, ഭാഗി തുടങ്ങിയ വമ്പന്‍ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ കീച്ച

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നടനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആദ്യ ടീസർ വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും. മമ്മൂട്ടി എന്ന നടന്റെ സാന്നിധ്യം തന്നെയാണ് ചിത്രം പ്രതീക്ഷ വാനോളം ഉയർത്തുന്നത്. പുതുമുഖ താരങ്ങളാണ് ചിത്രത്തിൽ നായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നതെങ്കിലും മമ്മൂട്ടി, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ് എന്നിവരുടെ കഥാപാത്രങ്ങൾ പ്രേക്ഷകരെ ആവേശഭരിതരാക്കും എന്ന കാര്യത്തിൽ തീർച്ച.

പതിനെട്ടാം പടിയ്ക്ക് വേണ്ടി ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത് കീച്ച കമ്പക്ടെയാണ്. ബാഹുബലി 2, തുപ്പാക്കി, ബാഗി, വിശ്വരൂപം എന്നീ ചിത്രങ്ങൾക്ക് വേണ്ടി ആക്ഷൻ ഒരുക്കിയിരുന്നത് കേച്ചയായിരുന്നു. പതിനെട്ടാം പടിയ്ക്ക് വേണ്ടി തായ്‌ലൻഡിൽ ആക്ഷൻ ട്രെയിനിങ് ക്യാമ്പുകൾ വരെ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രണ്ട് തരം യുവാക്കൾ അടങ്ങുന്ന കൂട്ടത്തിന്റെ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് പതിനെട്ടാം പടി. ജോണ് അബ്രഹാം പാലക്കൽ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. പ്രിയ ആനന്ദ്, സാനിയ ഇയ്യപ്പൻ, അഹാന, മാള പാർവതി, ബിജു സോപാനം എന്നിവരും വേഷമിടുന്നുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.