റെക്കോഡ്‌ തുകയ്ക്ക്‌ ‘കപ്പേള’ നെറ്റ്ഫ്ലിക്സിന്‌.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സമീപകാലത്തിറങ്ങിയ മലയാളസിനിമകളിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ്‌ കപ്പേള. മാർച്ച്‌ 6-ന്‌ കേരളമെമ്പാടുമുള്ള തിയെറ്ററുകളിൽ റിലീസ്‌ ചെയ്യപ്പെട്ട ചിത്രം കോവിഡ്‌ വ്യാപനം മൂലം തിയേറ്ററുകൾ അടച്ചപ്പോൾ കേവലം 5 ദിവസങ്ങൾ മാത്രം പ്രദർശിപ്പിച്ച്‌ പിൻവലിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ ‘കപ്പേള’ വൻ തുകയ്ക്ക്‌ നെറ്റ്‌ഫ്ലിക്സ്‌ സ്വന്തമാക്കിയിരിക്കുകയാണ്‌.

പൊതുവേ നെറ്റ്‌ഫ്ലിക്സ്‌ മലയാളസിനിമകൾ നേരിട്ട്‌ സ്വീകരിക്കാറില്ല. തിയെറ്ററുകളിൽ വലിയ വിജയം കൊയ്ത ആട്‌ 2, ഞാൻ പ്രകാശൻ തുടങ്ങിയ ചിത്രങ്ങളാണ്‌ നെറ്റ്‌ഫ്ലിക്സ്‌ നേരിട്ടെടുത്തതും പ്രദർശിപ്പിച്ചതും. കഥാസ്‌ അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച്‌ നടൻ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’യിൽ ശ്രീനാഥ്‌ ഭാസി, റോഷൻ, അന്നാ ബെൻ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്‌. ലോക്ക്‌ ഡൗണിനു ശേഷം ചിത്രം വീണ്ടും തിയെറ്ററുകളിലെത്തിക്കുവാനായിരുന്നു അണിയറ പ്രവർത്തകരുടെ ആദ്യ തീരുമാനം. എന്നാൽ ലോക്ക്‌ ഡൗൺ നീണ്ടുപോകുന്നതിനാൽ തിയെറ്റർ റിലീസ്‌ ഇനി വേണ്ടെന്നുവയ്ക്കുകയായിരുന്നു. ലോക്ക്‌ ഡൗൺ മുഖേന വീടുകളിലായിരിക്കുന്ന സിനിമാസ്നേഹികൾക്ക്‌ മുൻപിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ NETFLIX-ലൂടെ ‘കപ്പേള’ ഉടൻ തന്നെ ആസ്വദിക്കാവുന്നതാണ്‌.

Did you find apk for android? You can find new Free Android Games and apps.
Share.