ഏറെ മികച്ച അഭിപ്രായങ്ങളുമായി മുന്നേറിക്കൊണ്ടിരുന്ന മലയാളചിത്രം ‘കപ്പേള’ നെറ്റ്ഫ്ലിക്സിൽ നിന്ന് പിൻവലിച്ചതായി ട്വിറ്ററിൽ പോസ്റ്റുകൾ പ്രചരിക്കുന്നു. അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം, മാർച്ച് 6ന് തിയെറ്ററിലെത്തുകയും കോവിഡ് വ്യാപനം മൂലം തിയെറ്ററുകൾ അടച്ചുപൂട്ടിയതിനാൽ പിൻവലിക്കുകയും ചെയ്തിരുന്നു. ജൂൺ 22മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ച ചിത്രത്തെ സോഷ്യൽ മീഡിയ വൻ ആവേശത്തോടെയായിരുന്നു വരവേറ്റത്. ഓൺലൈൻ പ്ലാറ്റ് ഫോമുകളിലെങ്ങും ചർച്ചാവിഷയമായ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും പിൻവലിച്ചു എന്ന വാർത്ത ട്വിറ്ററിൽ വിവിധ അക്കൗണ്ടുകളിൽന്നിന്നും പ്രചരിക്കുകയാണ്.
ഇതേക്കുറിച്ച് നെറ്റ്ഫ്ലിക്സിൽ നിന്നും ആധികാരികമായ പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. കഥാസ് അൺ ടോൾഡിന്റെ ബാനറിൽ വിഷ്ണു വേണു നിർമ്മിച്ച കപ്പേള സംവിധാനം ചെയ്തത് അഭിനേതാവ് കൂടിയായ മുഹമ്മദ് മുസ്തഫയാണ്.