‘കപ്പേള’യുടെ തെലുങ്ക്‌ പകർപ്പവകാശം സിതാര എന്റർടൈൻമെന്റ്സിന്

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

അല്ലു അർജ്ജുന്റെ ഏറ്റവും വലിയ ഹിറ്റായ അല വൈകുണ്ഠപുരമുലോ, ജെഴ്സി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണക്കമ്പനിയായ സിതാര എന്റർടൈൻമെന്റ്സ്‌ ‘കപ്പേള’യുടെ തെലുങ്ക്‌ റീമേക്ക്‌ അവകാശം സ്വന്തമാക്കിയിരിക്കുകയാണ്‌. സിതാര എന്റർടൈൻമെന്റ്സ്‌ മൂന്നാമതായി എടുക്കുന്ന മലയാളചിത്രമാണ്‌ ‘കപ്പേള.’ പ്രേമം, അയ്യപ്പനും കോശിയും എന്നിവയാണ്‌ മുൻപ്‌ സിതാര എന്റർടൈൻമെന്റ്സ്‌ മലയാളത്തിൽ നിന്നും പകർപ്പവകാശം സ്വന്തമാക്കിയ മറ്റു ചിത്രങ്ങൾ. അഭിനേതാവായ മുഹമ്മദ്‌ മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ മാർച്ച്‌ 6ന്‌ തിയെറ്ററുകളിൽ എത്തിയിരുന്നെങ്കിലും കോവിഡ്‌ വ്യാപനം മൂലം പിൻ വലിക്കുകയായിരുന്നു. ജൂൺ 22ന്‌ നെറ്റ്‌ ഫ്ലിക്സിൽ റിലീസ്‌ ചെയ്ത ചിത്രം ഏറെ പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്‌.

Did you find apk for android? You can find new Free Android Games and apps.
Share.