കപ്പേളയിലെ വിഡിയോ സോങ് ശ്രദ്ധ നേടുന്നു; വിഡിയോ കാണാം..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത ചിത്രമായിരുന്നു കപ്പേള. കൊറോണയ്ക്ക് മുമ്പ് തീയറ്ററുകളിൽ അവസാനമായി പ്രദർശനത്തിന് എത്തിയ ചിത്രം കൂടിയായിരുന്നു കപ്പേള. അടുത്തിടെ വമ്പൻ തുകയ്ക്ക് നെറ്റ്ഫ്ലിക്സ് കപ്പേള എന്ന സിനിമയുടെ സ്‌ട്രീമിംഗ്‌ അവകാശം സ്വന്തമാക്കിയിരുന്നു. ഒരുപാട് നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു കപ്പേള. അന്ന ബെന്നിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരുന്നു കാണാൻ സാധിച്ചത്. ചിത്രത്തിലെ ഒരു വീഡിയോ സോങ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.

‘ദൂരം തീരും’ എന്ന് തുടങ്ങുന്ന ഗാനം വൈകീട്ട് 6 മണിക്ക് യൂ ട്യൂബിൽ മിലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങുകയായിരുന്നു. ആവണി മൽഹറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. വിനായക് ശശികുമാറാണ് ഗാനം രചിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിഷ്ണു വേണുവാണ് കപ്പേള എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.