സ്‌ക്രീനിൽ കണ്ടത് ലിനിയെ, ഒരുപാട് കരഞ്ഞു; വൈറസ് ചിത്രം കണ്ട സജീഷിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ ഒരുപറ്റം യുവതാരങ്ങളെ അണിനിരത്തികൊണ്ട് ആഷിഖ് അബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് വൈറസ്. നിപ വൈറസിന്റെ ഭീകരതയെ ചൂണ്ടിക്കാട്ടികൊണ്ട് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം കേരളത്തിൽ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആസിഫ് അലി, ഇന്ദ്രജിത്ത്, ടോവിനോ, കുഞ്ചാക്കോ ബോബൻ, ശ്രീനാഥ് ഭാസി, റഹ്‌മാൻ, ജോജു എന്നിവർ നായക പരിവേഷമുള്ള കഥാപാത്രങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മറുഭാഗത്ത് പാർവതി, പൂർണിമ ഇന്ദ്രജിത്ത്, റീമ കല്ലിങ്കൽ, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവർ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായി മികച്ച പ്രകടനം കാഴ്ച്ചവെച്ചിടുണ്ട്. വൈറസിനെ പ്രശംസിച്ച് ഒരുപാട് സിനിമ താരങ്ങൾ രംഗത്തെത്തിയിരുന്നു. നിപ വൈറസ് ബാധിച്ച വ്യക്തികളെ ശുശ്രുഷിച്ച ലിനി എന്ന നഴ്സിന്റെ ഭർത്താവായ സജീഷ് പുത്തൂറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വൈറസിൽ അഭിനയിച്ച താരങ്ങളുടെയൊപ്പം സിനിമ കണ്ടതും ചിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്.

സജീഷിന്റെ കുറിപ്പിന്റെ പൂർണരൂപം : –

ഒരുപാട്‌ നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്”‌ സിനിമ ഇന്നലെ വൈറസ്‌ ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനയതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ്‌ ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്‌. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട്‌ പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ്‌ റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു.ഒരുപാട്‌ നന്ദിയുണ്ട്‌ ആഷിക്ക്‌ ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്‌. എല്ലാ താരങ്ങളും മത്സരിച്ച്‌ അഭിനയിച്ചു.പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ്‌ ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ്‌ ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു.സിനിമ കാണുന്നതിന്‌ മുൻപ്‌ എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം.

Did you find apk for android? You can find new Free Android Games and apps.
Share.