ഒമർ ലുലുവിനും ബാബു ആന്റണിക്കും നന്ദി പറഞ്ഞ് ഹോളിവുഡ് താരം
ഒമർ ലുലു സംവിധാനം ചെയ്യുന്ന, മലയാളികളുടെ സ്വന്തം ആക്ഷൻ സൂപ്പർസ്റ്റാർ ‘ബാബു ആന്റണി’ നായകനായി എത്തുന്ന ഏറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് POWERSTAR. ഒരുപാട് പ്രതീക്ഷകളും, പുതുമകളുമൊക്കെ ആയിട്ടാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്, ഇതിൽ ഏറ്റവും പ്രധാനം ഹോളിവുഡ് താരം louis mandylor ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ്. ഈ വാർത്ത കഴിഞ്ഞ ദിവസം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ഇപ്പോൾ ഇതാ louis mandylor തന്നെ ഒരു വീഡിയോയിലൂടെ തന്റെ സന്തോഷവും ആകാംഷയും അറിയിച്ചിരിക്കുകയാണ്, ഈ ചിത്രത്തിൽ തനിക്ക് ഒരു അവസരം തന്നതിന് തന്റെ സുഹൃത്തായ ബാബു ആന്റണിക്കും സംവിധായകൻ ഒമർ ലുലുവിനും നന്ദി പറയുന്നുണ്ട്. കൂടാതെ മനോഹരമായ കേരളത്തിൽ താൻ നേരത്തെ വന്നിട്ടുണ്ട് എന്നും ഇനി വരുന്നത് ‘പവർസ്റ്റാറി’നു വേണ്ടിയാണ് എന്നും അതിനായി അക്ഷമയോടെ താൻ കാത്തിരിക്കുകായാണ് എന്നും louis mandylor.
നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം. Louis mandylor ഉൾപ്പടെ ഉള്ള അഭിനേതാക്കളുടെ സാന്നിധ്യം പ്രേക്ഷക പ്രതീക്ഷ ഉയർത്തുന്ന ഒന്നാണ്. എന്നത് ഇതിനോടകം സോഷ്യൽ മീഡിയ പോസ്റ്റുകൾ സംബന്ധിച്ച ചർച്ചകൾ വെളിവാക്കുന്നു. ഒക്ടോബറിൽ പവർ സ്റ്റാർ ചിത്രകരണം ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.