എമ്പുരാനായി മോഹൻലാൽ വരുന്നു; ലൂസിഫർ രണ്ടാം ഭാഗം അണിയറയിൽ.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രമാണ് ലൂസിഫർ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാവുമെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ലൂസിഫർ രണ്ടാം ഭാഗം ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘L2 എമ്പുരാൻ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. മുരളി ഗോപി തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

L2 – EMPURAAN

#L2 #EMPURAAN More than a King..less than a God!Coming…SOON ENOUGH!

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಜೂನ್ 18, 2019

ലൂസിഫർ സിനിമയിലെ ക്ലൈമാസ് രംഗം മുൻനിർത്തികൊണ്ട് ഒരു ടീസർ രൂപത്തിലായിരുന്നു ടൈറ്റിൽ ലോഞ്ച്. അബ്രഹാം ഖുറേഷി എന്ന മോഹൻലാൽ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരിക്കും കഥ മുന്നോട്ട് പോകുന്നത്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് പൃഥ്വിരാജ് സൂചിപ്പിക്കുകയുണ്ടായി. സയ്യദ് മസൂദ് എന്ന പൃഥ്വിരാജ് കഥാപാത്രം രണ്ടാം ഭാഗത്തിൽ മുഴുനീളമുണ്ടാകമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

200 കോടിയുടെ ടോട്ടൽ ബിസിനസുമായി ലൂസിഫർ 100ആം ദിവസത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രം ആമസോൻ പ്രൈം വമ്പൻ തുകയ്ക്ക് സ്വന്തമാക്കുകയും ഓണ്ലൈൻ റിലീസും നടത്തുകയുണ്ടായി. ഏഷ്യാനെറ്റിൽ വൈകാതെ തന്നെ ലൂസിഫർ സംപ്രേഷണം ചെയ്യും.

Did you find apk for android? You can find new Free Android Games and apps.
Share.