200 കോടി എന്ന സ്വപ്‍ന നേട്ടവുമായി ലുസിഫർ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫർ കേരളത്തിൽ 50 ദിവസത്തെ പ്രദർശനം പൂർത്തിയാക്കി മുന്നേറികൊണ്ടിരിക്കുകയാണ്. മാര്ച്ച് 28ന് റിലീസിനെത്തിയ ചിത്രം സകല ബോസ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും മലയാള സിനിമയിലെ തന്നെ ഏറ്റവും കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്. ചിത്രം 200 കൂടി കളക്ഷൻ നേടിയ വിവരം ലൂസിഫറിന്റെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. തീയറ്റർ കളക്ഷനും മറ്റ് അവകാശങ്ങൾ ചേർത്ത് ടോട്ടൽ ബിസിനസാണ് 200 കോടി നേടിയതെന്ന് അറിയാൻ സാധിച്ചത്. ചിത്രം വമ്പൻ തുകയ്ക്കാണ് ആമസോൻ പ്രൈം സ്വന്തമാക്കിയത്. മലയാളം, തമിഴ്, തെലുഗ് എന്നീ ഭാഷകളിൽ ഇപ്പോൾ ലൈവ് സ്ട്രീമിങും ചിത്രത്തിനുണ്ട്.

മുരളി ഗോപിയാണ് ലൂസിഫറിന് വേണ്ടി തിരക്കഥാ ഒരുക്കിയിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. വിവേക് ഒബ്രോയ്യാണ് ചിത്രത്തിൽ പ്രതിനായകനായി വേഷമിടുന്നത്. ടോവിനോ, ഇന്ദ്രജിത്, മഞ്ജു വാര്യർ, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കുറെയേറെ മലയാള ചിത്രങ്ങളുടെ ഇടയിലും 120 സ്ക്രീനുകളിൽ ഇന്നും ലൂസിഫർ പ്രദർശനം തുടരുന്നു

Did you find apk for android? You can find new Free Android Games and apps.
Share.