ഇന്ത്യയ്ക്ക് അഭിമാനമായി വെനീസ്‌ ചലച്ചിത്രമേളയിൽ മലയാളി സാന്നിധ്യം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വെനീസ് ഫിലിം ഫെസ്റ്റിവൽ അല്ലെങ്കിൽ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 1932 ഓഗസ്റ്റിൽ ഇറ്റലിയിലെ വെനീസിൽ സ്ഥാപിതമായ ഈ ഉത്സവം ലോകത്തിലെ തന്നെ ഏറ്റവും പുരാതന കലാപ്രദർശനങ്ങളിലൊന്നായ വെനീസ് ബിനാലെയുടെ ഭാഗമാണ്, 1893 ഏപ്രിൽ 19 ന് വെനീസ് സിറ്റി കൗൺസിൽ ആണ് ഈ മഹാമേളയ്ക്ക് തുടക്കം കുറിച്ചത്. വെനീസ് ബിനാലെയിൽ ഇപ്പോൾ ഇറ്റാലിയൻ, അന്തർദ്ദേശീയ കല, വാസ്തുവിദ്യ, നൃത്തം, സംഗീതം, നാടകം, സിനിമ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. ഇത്തരത്തിൽ ലോക പ്രശസ്തമായ ഈ ചലച്ചിത്രോത്സവത്തിൽ നമ്മുടെ ഇന്ത്യയുടേയും, കേരളത്തിന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് ഫ്രാൻസിസ്‌ ജോസഫ്‌ ജീര എന്ന സംവിധായകനും അദ്ദേഹത്തിന്റെ ഹ്രസ്യചിത്രവും.

അനവധി മികച്ച ഹ്രസ്യചിത്രങ്ങളുടെ കൂടെ മത്സരിച്ച് മേളയുടെ first time director അഥവാ debutant director എന്ന വിഭാഗത്തിൽ ഹോണറബിൾ മെൻഷൻ നേടിയിരിക്കുകയാണ് ‘PILLOW NOTHING BUT LIFE’ എന്ന കൊച്ചു മലയാള ഹ്രസ്യചിത്രം. ലോകത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിവുറ്റ ഒട്ടനവധി സംവിധായക പ്രതിഭകളോട് മത്സരിച്ചാണ് ഫ്രാൻസിസ്‌ ജോസഫ്‌ ജീര എന്ന യുവസംവിധായകൻ ഈ നേട്ടം കൈവരിച്ചത്.

ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്‌ ‘PILLOW NOTHING BUT LIFE.’ തിരിച്ചറിവിന്റെ ഒരു കഥയാണ്‌ സംവിധായകൻ ഈ ഷോർട്ട്‌ ഫിലിമിലൂടെ സംവദിക്കാൻ ശ്രമിക്കുന്നത്‌. ഇന്ത്യയിലും ന്യൂസിലന്റിലുമാണ്‌ ഷോർട്ട്‌ ഫിലിം ചിത്രീകരിച്ചിരിക്കുന്നത്‌. ഇമ്മാനുവൽ, സെക്കൻഡ്‌ ഷോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച അനിൽ ആന്റോയാണ്‌ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ഇതേ ഫെസ്റ്റിവെലിൽ തന്നെ ഫൈനൽ റൗണ്ട്‌ വരെ എത്തുവാൻ അനിൽ ആന്റോയുടെ പ്രകടനത്തിന്‌ സാധിച്ചിരുന്നു. അസ്കർ അമീർ, ആനന്ദ്‌ ബാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളാകുന്നുണ്ട്‌. സുദീപ് പാലനാട് സംഗീതവും കണ്ണൻ കണ്ണൻ പട്ടേരി ഛായാഗ്രഹണവും അനീഷ്‌ അച്ചുതൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

കാഞ്ഞങ്ങാട്‌ സ്വദേശിയായ ഫ്രാൻസിസ്‌ ജോസഫ്‌ ജീര കപ്പേള, വൃത്തം എന്നീ ചിത്രങ്ങളിൽ സംവിധാനസഹായിയായി പ്രവർത്തിച്ചിട്ടുണ്ട്‌. ലോകസിനിമയോട് കിടപിടിക്കുന്ന അല്ലെങ്കിൽ നാളെ അന്താരാഷ്ട്ര സിനിമയിൽ ഇന്ത്യയും ഇവിടുത്തെ യുവസംവിധായകരും തരംഗങ്ങൾ സൃഷ്ടിക്കും എന്നതിന്റെ ഉദാഹരണമാണ്‌ ഇത്തരത്തിൽ ലഭിക്കുന്ന ഓരോ അംഗീകാരങ്ങളും എന്ന് പറയുവാനാകും. ഇത്തരത്തിൽ ഇനിയും ഒരുപാട് അംഗീകാരങ്ങൾ നേടി മികവുറ്റ ചിത്രങ്ങൾ സൃഷ്ടിക്കാൻ ഫ്രാൻസിസ്‌ ജോസഫ്‌ ജീര എന്ന സംവിധായകന്‌ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.