സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയ ‘മാമാങ്കം’ ഫസ്റ്റ് ലുക്ക് പ്രിന്റ് മീഡിയയിലും തരംഗമാകുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മമ്മൂട്ടിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. മലയാള സിനിമയിൽ ഒരുപാട് കഥാമൂല്യ ചിത്രങ്ങൾ സമ്മാനിച്ച പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടിയുടെ ചരിത്ര പ്രാധാന്യമുള്ള ചിത്രം കൂടിയായിരിക്കും മാമാങ്കം. ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ട്ടിച്ചിരുന്നു. മലയാള സിനിമയിലെ ഒരുപാട് താരങ്ങൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശംസിച്ചു പോസ്റ്റുകൾ രേഖപ്പെടുത്തിയിരുന്നു.

മലയാളികളെ വീണ്ടും ഞെട്ടിച്ചുകൊണ്ട് മാമാങ്കം അണിയറ പ്രവർത്തകർ വന്നിരിക്കുകയാണ്. മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള പത്ര മാധ്യമങ്ങളിലും തരംഗമായിരിക്കുകയാണ്. മലയാള സിനിമ ഉയരങ്ങളിലേക്ക് കുതിക്കുന്നു എന്നതിന്റെ സൂചന കൂടിയാണിത്. ചാവേറിന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുവതാരം ഉണ്ണി മുകുന്ദൻ ചന്ദ്രോത് പണിക്കർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥാ രചിച്ചിരിക്കുന്നത്. വേണു കുന്നംപ്പിള്ളിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.