ഹാട്രിക് വിജയത്തിനായി ഹനീഫ് അദനി- മമ്മൂട്ടി ടീം; ചിത്രം ഈ വർഷം ആരംഭിക്കുന്നു

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ദി ഗ്രേറ്റ് ഫാദർ എന്ന വമ്പൻ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിൽ അരങ്ങേറിയ സംവിധായകൻ ആണ് ഹനീഫ് അദനി. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നാണ് ആ ചിത്രം നേടിയത്. അതിനു ശേഷം ഹനീഫ് അദനി എത്തിയത് മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവ് ആയാണ്. ഷാജി പാടൂർ സംവിധാനം ചെയ്ത അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രമായിരുന്നു അത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആ ചിത്രവും സൂപ്പർ വിജയം നേടി. ഹനീഫ് അദനി ഇനി ഒരിക്കൽ കൂടി മെഗാസ്റ്റാർ മമ്മൂട്ടിയുമായി ഒന്നിക്കുന്നു. വിനോദ് വിജയൻ സംവിധാനം ചെയ്യാൻ പോകുന്ന മമ്മൂട്ടി ചിത്രമായ അമീറിന് തിരക്കഥ രചിക്കുന്നത് ഹനീഫ് അദനി ആണ്. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കും ആക്ഷനും എല്ലാം ഒത്തുചേരുന്ന ചിത്രമായിരിക്കുമിതെന്നാണ് ആരാധകരുടെ പ്രതീക്ഷ. ആന്റോ ജോസഫ് പ്രൊഡക്ഷൻസും ഇച്ചായീസ് പ്രൊഡക്ഷൻസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം ചെയ്യുന്നത്.

സേതുരാമയ്യർ സി.ബി.ഐ യുടെ അഞ്ചാം ഭാഗം, അമൽ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിലാൽ എന്നീ ചിത്രങ്ങൾക്കു മുൻപ് തന്നെ അമീറിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന. പൂർണ്ണമായും ദുബായിൽ ചിത്രീകരിക്കുന്ന അധോലോക കഥ പറയുന്ന ഒരു ചിത്രമാണ് ഇത്.

Did you find apk for android? You can find new Free Android Games and apps.
Share.