ചെന്നൈ സിറ്റിയിൽ ആദ്യ ദിവസം ഒരു കോടി പിന്നിട്ട് സൂര്യ ചിത്രം എൻ.ജി.ക്കെ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സൂര്യയെ നായകനാക്കി സെല്വരാഘവൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എൻ.ജി.ക്കെ. ചിത്രം എങ്ങും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. വർഷങ്ങൾക്ക് ശേഷം സൂര്യ എന്ന നടനെ പൂർണമായി ഉപയോഗിക്കുന്ന ചിത്രം എന്നാണ് സിനിമ പ്രേമികൾ ഒന്നടങ്കം വിശേഷിപ്പിക്കുന്നത്. പ്രേമത്തിലൂടെ ശ്രദ്ധേയായ സായ് പല്ലവി ചിത്രത്തിൽ സൂര്യയുടെ ഭാര്യയായാണ് വേഷമിടുന്നത്. രാകുൽ പ്രീത്താണ് മറ്റൊരു നായിക. സൗത്ത് ഇന്ത്യയിൽ വലിയ ആരാധക പിന്തുണയുള്ള നടൻ കൂടിയാണ് സൂര്യ. തമിഴ്നാട്, കേരള, ആന്ധ്ര എന്നിവിടങ്ങളിൽ ചിത്രം വലിയ വിജയത്തിലേക്ക് നീങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുയാണ്.

ചെന്നൈ സിറ്റിയിൽ ആദ്യ ദിനം എൻ.ജി.ക്കെ ഒരു കോടി എന്ന കടമ്പ കടമ്പ കടന്നിരിക്കുയാണ്. ആദ്യമായാണ് ഒരു സൂര്യ ചിത്രം ചെന്നൈയിൽ ആദ്യ ദിനം ഒരു കോടി നേടുന്നത്. 1.03 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. സൂര്യയുടെ കരിയറിലെ ഏറ്റവും ഉയർന്ന ആദ്യദിന ചെന്നൈ കളക്ഷൻ കൂടിയാണിത്. തമിഴ് നാട്ടിലെയും കേരത്തിലെയും കലക്ഷൻ റിപ്പോർട്ട് വൈകാതെ തന്നെ പുറത്തുവരും. ബുക്കിങ് അടിസ്ഥാനത്തിൽ തമിഴ് നാട്ടിൽ ഒരു 10 കോടിയോളം കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധർ.

Did you find apk for android? You can find new Free Android Games and apps.
Share.