മാസ്റ്ററിലെ ‘വാത്തി’ എന്ന കുത്തു സോങ് നാളെ പുറത്തിറങ്ങും…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

വിജയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. വമ്പൻ താരനിര തന്നെയാണ് ചിത്രത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ‘കുട്ടി സോങ്’ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മാസ്റ്റർ സിനിമയിലെ അടുത്ത സോങ് റിലീസിനായി ഒരുങ്ങുകയാണ്. വാത്തി കമിങ്‌ എന്നാണ് ഗാനത്തിന് പേര് നൽകിയിരിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കുത്തു സോങ് തന്നെയാണ് നാളെ പുറത്ത് ഇറങ്ങുന്നത്. വൈകീട്ട് 5 മണിക്ക് ഗാനം സമൂഹ മാധ്യമങ്ങളിൽ പുറത്തിറങ്ങും.

ചിത്രത്തിന്റെ ലൈവ് ഓഡിയോ ലോഞ്ച് അണിയറയിൽ ഒരുങ്ങുകയാണ്. സൺ ടി.വി യ് ആയിരിക്കും സംപ്രേഷണം ചെയ്യുക. ദളപതിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരിക്കും മാസ്റ്റർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാളവിക മോഹനനാണ് വിജയുടെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. ഏപ്രിൽ 9ന് ചിത്രം ലോകമെമ്പാടും പ്രദർശനത്തിനെത്തും.

Did you find apk for android? You can find new Free Android Games and apps.
Share.