പഴയ മമ്മൂട്ടിയുഗം തിരിച്ചെത്തുന്നു; മെഗാസ്റ്റാർ വർഷമായി 2019

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികളുടെ സ്വകാര്യ അഹങ്കാരമായി ഇന്നും നിലകൊള്ളുന്ന വ്യക്തിയാണ് മമ്മൂട്ടി. ഒരുപാട് കഥാമൂല്യമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മമ്മൂട്ടിയുടെ താരമൂല്യത്തിന് ഇന്നും ഒരു കോട്ടം സംഭവിച്ചിട്ടില്ല. ഈ വർഷം ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളുമായി മമ്മൂട്ടി കുതിക്കുമ്പോൾ 2019 താരത്തിന്റെ ഭാഗ്യ വർഷമാണെനാണ് ആരാധകർ അവകാശപ്പെടുന്നത്. മമ്മൂട്ടിയുടെ അഭിനയ പ്രാധാന്യമുള്ള ചിത്രങ്ങളാണ് ഇന്നും സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. ഈ വർഷം മൂന്ന് ഭാഷകളിൽ കൈയടി നേടിയ താരം സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് പുതിയ ചരിത്രം സൃഷ്‌ട്ടിക്കുകയാണ്.

ഈ വർഷം ഫെബ്രുവരിയിൽ റിലീസിനെത്തിയ മമ്മൂട്ടിയുടെ തമിഴ് ചിത്രമാണ് പേരൻപ്. രാം സംവിധാനം ചെയ്ത ഈ ചിത്രം ഒരുപാട് നിരൂപക പ്രശംസ നേടുകയും ഫിലിം ഫെസ്റ്റിവലുകളിൽ അവാർഡുകൾ വാരിക്കൂട്ടുകയുമായിരുന്നു. പിന്നിട് തെലുഗിൽ പുറത്തിറങ്ങിയ മെഗാസ്റ്റാർ ചിത്രമാണ് യാത്ര. മുൻ ആന്ധ്രമുഖ്യമന്ത്രി വൈ.എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ഈ ചിത്രത്തിൽ മെഗാസ്റ്റാറിന്റെ മിന്നിമറയുന്ന ഭാവങ്ങൾ കൊണ്ട് സിനിമ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചു. മലയാളത്തിൽ ഈ വർഷം ഇറങ്ങി ബോക്സ് ഓഫീസ് ഇളക്കിമറിച്ച മമ്മൂട്ടി ചിത്രമാണ് മധുരരാജ. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വാണിജ്യപരമായി വിജയം നേടിയ ചിത്രമായി രാജ മാറുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഖാലിദ് റഹ്‌മാൻ ചിത്രമായ ഉണ്ടയിലും പതിവ് പോലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്. ഈ വർഷത്തെ മികച്ച നടനുള്ള നാഷണൽ അവാർഡിന് ഏറെ സാധ്യതയുള്ള നടന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ തന്നെയുണ്ടാവും മലയാളത്തിന്റെ ഈ സ്വന്തം മെഗാസ്റ്റാർ

Did you find apk for android? You can find new Free Android Games and apps.
Share.