മണി ചേട്ടന്റെ പാട്ട് മമ്മൂക്കയുടെ ശബ്ദത്തിൽ ഗാനഗന്ധർവ്വനിൽ?

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പഞ്ചവർണ്ണതത്ത എന്ന ചിത്രത്തിന് ശേഷം രമേശ്‌ പിഷാരടി സംവിധാനം ചയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധർവ്വൻ. മെഗാസ്റ്റാർ മമ്മൂട്ടി നായകൻ ആകുന്ന ഈ ചിത്രത്തിൽ കലാസദൻ ഉല്ലാസ് എന്ന ഗാനമേള പാട്ടുകാരൻ ആയാണ് അദ്ദേഹം വേഷമിടുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മമ്മൂട്ടി ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട് എന്നതാണ്. അന്തരിച്ചു പോയ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനും ഗായകനും ആയ കലാഭവൻ മണിയുടെ ഒരു ഗാനം ആണ് മമ്മൂട്ടി ആലപിക്കുന്നത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത അങ്കിളിൽ മമ്മൂട്ടി പാടിയ ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. രമേശ് പിഷാരടിയും ഹരി. പി. നായരും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

മമ്മൂട്ടിയെ കൂടാതെ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. മുകേഷ്, ഹരീഷ് കണാരൻ, സിദ്ദിഖ്, കുഞ്ചൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇച്ചായീസ് പ്രൊഡക്ഷന്സും രമേശ്‌ പിഷാരടി എന്റർടൈൻമെന്റ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഴകപ്പൻ ആണ്. സംഗീതം ദീപക് ദേവും എഡിറ്റിംഗ് ലിജോ പോളും നിർവഹിച്ചിരിക്കുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.