ആട് സിനിമയുടെ സംവിധായകന്റെ പുതിയ ചിത്രത്തിൽ നായകൻ കുഞ്ചാക്കോ ബോബൻ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. കാളിദാസിനെ നായകനാക്കി അർജന്റീന ഫാൻസ് കാട്ടൂർ കടവാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത ചിത്രം. തന്റെ പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവുമായി മിഥുൻ മാനുവൽ തോമസ് വന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. ഉണ്ണി മായയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥാ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് തന്നെയാണ്.

കുഞ്ചാക്കോ ബോബൻ- മിഥുൻ മാനുവൽ ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ വാനോളമാണ് ഉയരുന്നത്. ശ്രീനാഥ് ഭാസി, ഷറഫുദീൻ, ജിനു ജോസഫ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ ജോണർ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. ഷൈജു ഖാലിദാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുന്നത്. സുഷിൻ ശ്യാമാണ് സംഗീതം ഒരുക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.