കേരളത്തിൽ നിന്ന് 30000 ഷോസ് കളിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി ലൂസിഫർ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിൽ നിന്ന് മാത്രം 30000 ഷോകൾ കളിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമായി ലൂസിഫർ. മോഹൻലാൽ ചിത്രം തന്നെയായ പുലി മുരുകൻ ആണ് ഈ ലിസ്റ്റിൽ ഒന്നാമൻ. 41000 ത്തോളം റിലീസിംഗ് സ്‌ക്രീനുകളിൽ പുലി മുരുകൻ ഷോസ് കളിച്ചിട്ടുണ്ട്. ബാഹുബലി 2 എന്ന ചിത്രം കേരളത്തിലെ റിലീസിംഗ് സ്‌ക്രീനുകളിൽ നിന്ന് 36000 ത്തോളം ഷോസ് കളിച്ചിട്ടുണ്ട്. അന്യ ഭാഷ ചിത്രം കൂടി കണക്കിലെടുത്താൽ ലൂസിഫർ ഈ ലിസ്റ്റിൽ മൂന്നാമത് ആണ്. ഈ ലിസ്റ്റിലെ നാലാം സ്ഥാനത്തു ദൃശ്യവും അഞ്ചാം സ്ഥാനത്തു കായംകുളം കൊച്ചുണ്ണിയുമാണുള്ളത്. ലോകമെമ്പാടുനിന്നും 50000 ഷോക്ക് മുകളിൽ കളിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം എന്ന നേട്ടത്തിലേക്കാണ് ലൂസിഫർ ഇപ്പോൾ മുന്നേറുന്നത്.

യുവ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടി കുതിക്കുകയാണ്. മോഹൻലാലിന്റെ മാസ്സ് ഡയലോഗുകളും സംഘട്ടനവും കിടിലൻ പെർഫോമൻസുമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകൾ. ചിത്രം വലിയ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.