സിനിമകൾ പോലെ തന്നെ ഇപ്പോൾ പ്രേക്ഷകർ വെബ് സീരിസും ഇരുകൈയും നീട്ടി സ്വീകരിക്കുന്നുണ്ട്. ഒരുപാട് ജോണറുകളിലുള്ള വെബ് സീരിസ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നുണ്ട്. അവസ്ഥ ടീമിന്റെ കോമഡി വെബ് സീരീസ് വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഏറെ തരംഗം സൃഷ്ട്ടിച്ചത്. ഓരോ എപ്പിസോഡുകളിലും വളരെ വ്യത്യസ്തമായ ഹാസ്യ സന്ദർഭങ്ങളാണ് അവസ്ഥ ടീം ചർച്ച ചെയ്യുന്നത്. നാളെയാണ് താലി മംഗലം എന്ന കോമഡി വെബ് സീരിസിന്റെ ആദ്യ ഭാഗം മികച്ച പ്രതികരണമാണ് നേടിയത്. ആദ്യ പാർട്ടിനോട് നീതി പുലർത്തികൊണ്ട് രണ്ടാം ഭാഗവും ഏറെ ശ്രദ്ധ നേടുകയാണ്.
കല്യാണ തലേന്ന് കല്യാണ ചെക്കന് ശല്യമായി വരുന്ന മാമനാണ് എപ്പിസോഡിൽ നിറഞ്ഞു നിൽക്കുന്നത്. അടുത്ത ഭാഗത്തിന് വേണ്ടിയാണ് ഇപ്പോൾ പ്രേക്ഷകർ കാത്തിരിക്കുന്നത്. ദേവരാജ് ദേവാണ് ഈ കോമഡി വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. അഷ്റഫ് പാലാഴിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പ്രദീപ് ബാലൻ, കെ.ടി കബീർ, ദേവരാജ് ദേവ്, രമേശ്, തുളസി കളേരി, രതീഷ്, സനുരാജ്, ഉമേഷ്, നിസാർ, സംഗീത്, നിതിൻ, സുധി, പ്രബിജാ, ജിൽഷാ, ദിവ്യ, നിമിഷ തുടങ്ങിയവർ അവസ്ഥ എന്ന സീരീസിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.