കക്ഷി അമ്മിണിപ്പിള്ളയുടെ ട്രെയ്‌ലർ പുറത്തു വിടാൻ യുവ സൂപ്പർതാരം നിവിൻ പോളി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആസിഫ് അലിയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള. വളരെ വ്യത്യസ്തമായ ഒരു വക്കീൽ വേഷമാണ് ആസിഫ് അലി ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. ദിൻജിത്ത് അയ്യത്തനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള എന്റർട്ടയിനറായിരിക്കും കക്ഷി: അമ്മിണിപ്പിള്ള. അശ്വതി മനോഹരനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറും,ഗാനങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

മലയാളികളുടെ പ്രിയ യുവനടൻ നിവിൻ പോളിയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിടുന്നത്. ജൂണ് മൂന്നാം തിയതി നിവിൻ പോളിയുടെ ഒഫിഷ്യൽ പേജിലൂടെ ആയിരിക്കും കക്ഷി അമ്മിണിപ്പിള്ളയുടെ ട്രെയ്‌ലർ പുറത്തിറങ്ങുന്നത്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ എല്ലാ വിഡിയോ സോങ്ങുകളും ടീസറും സ്വീകരിച്ച പോലെ ട്രെയ്ലറും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. ബാഹുൽ രമേശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്കസ് ബിജോയാണ് പഞ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.