‘ഹാപ്പി വെഡ്ഡിംഗ്’ മുതൽ ‘പവർ സ്റ്റാർ’ വരെയുള്ള തന്റെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത ആളുകളേക്കുറിച്ച് ഒമർലുലു ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. ചെറിയ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ട നടന്മാരെ വച്ച് നാലു സിനിമകൾ സംവിധാനം ചെയ്തതിനു ശേഷം, ബാബു ആന്റണി എന്ന മലയാളത്തിന്റെ ആക്ഷൻ ഹീറോയെ നായകനാക്കുമ്പോൾ ഉണ്ടാവുന്ന അനുഭവത്തേക്കുറിച്ചാണ് ഒമർ ലുലു ചർച്ച ചെയ്യുന്നത്.
തന്റെ ആദ്യ ചിത്രങ്ങളിലൂടെ, വലിയ താരങ്ങളല്ലാതിരുന്ന സിജു വിൽസൺ, ബാലു വർഗ്ഗീസ്, അരുൺ കുമാർ, എന്നിവർക്ക് ആദ്യമായി നായകവേഷം നൽകിയതും ഒമർ ലുലു ആണ്. സിജു വിൽസൺ, ബാലു വർഗീസ്, റോഷൻ അബ്ദുൾ റൗഫ്, അരുൺ കുമാർ തുടങ്ങിയ, നായകസ്ഥാനത്ത് പ്രേക്ഷകർ പ്രതീക്ഷിക്കാത്ത ആളുകളെ വച്ചുകൊണ്ട് നാലു ചിത്രങ്ങൾ ചെയ്ത് ബാബു ആന്റണിയിലേക്കെത്തുമ്പോൾ, 20 വർഷത്തിനുശേഷം പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രൂപത്തിൽ ബാബു ആന്റണിയെ അവതരിപ്പിക്കാൻ താൻ ശ്രമിക്കുന്നുണ്ടെന്നും ഒമർ ലുലു അഭിപ്രായപ്പെട്ടു.
നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്ലൈനുമായി എത്തുന്ന പവർ സ്റ്റാറിൽ തിരക്കഥാകൃത്തായി ഒരു ഇടവേളയ്ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്നതും ശ്രദ്ധേയമാണ്. വിർച്വൽ ഫിലിംസിന്റെ ബാനറിൽ രതീഷ് ആനേടത്താണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാണം. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഹൈവോൾട്ടേജ് ആക്ഷൻ ചിത്രമായിരിക്കും പവർ സ്റ്റാർ.
ഒമർലുലു എഴുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം:
https://m.facebook.com/story.php?story_fbid=1088579684872121&id=364920493904714